യൂണിവേഴ്സിറ്റിക്കുമുന്നില്‍ നിന്നും ആശാന്‍റെ പ്രതിമ മാറ്റി മന്ത്രി ബിന്ദുവിന്‍റെ പ്രതിമവയ്ക്കുമോ രാഹുല്‍, രാഹുലിന് വെര്‍ബല്‍ ഡയറിയ, ബിന്ദു

Advertisement

തിരുവനന്തപുരം. നിയമസഭയിൽ വ്യക്തിപരമായ ആക്ഷേപങ്ങളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയും രാഹുൽ മാങ്കുട്ടത്തിൽ എം എൽ എയും.. രാഹുൽ മാങ്കൂട്ടത്തിന്റെ പ്രസംഗം വെർബൽ ഡയെറിയ ആണെന്ന് മന്ത്രി. കേരള യൂണിവേഴ്സിറ്റിക്ക് മുമ്പിലെ ആശാന്റെ പ്രതിമ മാറ്റി മന്ത്രിയുടെ പ്രതിമ വയ്ക്കണമെന്ന് കൂടി മാത്രമേ ആവശ്യപ്പെടാനുള്ളൂ എന്ന് രാഹുൽ ആക്ഷേപിച്ചു.. മന്ത്രി പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

സർവ്വകലാശാല നിയമ ഭേദഗതി ബില്ല് രണ്ടിൻ്റെ ചർച്ചയ്ക്കിടെയാണ് നാടകീയ രംഗങ്ങൾ.. ആദ്യം സംസാരിച്ച രാഹുൽ മാങ്കൂട്ടത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ കടന്നാക്രമിച്ചു.. ചാൻസിലറുടെ അധികാരങ്ങൾ വെട്ടികുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നൽകി .. കൽപാന്ത കാലത്തോളം ആർ ബിന്ദു അല്ല ഉന്നത വിദ്യാഭ്യാസ മന്ത്രി

കേരള യൂണിവേഴ്സിറ്റിക്ക് മുമ്പിൽ ആശാന്റെ പ്രതിമ മാറ്റി മന്ത്രിയുടെ പ്രതിമ വയ്ക്കണമെന്ന് കൂടി മാത്രമേ ആവശ്യപ്പെടാനുള്ളൂ

മാന്ത്രി കുറച്ച് കടുപ്പിച്ചു.. നാലാംകിട കുശുമ്പും നുണയും കൂട്ടിച്ചേർത്താണ് രാഹുൽ സംസാരിച്ചതെന്ന് കാർ ബിന്ദു. എൻറെ മകൻറെ പ്രായമുള്ള ഒരാൾക്ക് ഇങ്ങനെയൊക്കെ പറയാമെങ്കിൽ എനിക്കും പറയാം

ഇതോടെ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷം.. മാന്ത്രി പ്രസ്താവന പിൻവലിക്കണ മെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു. മൈക്ക് ഓഫ് ചെയ്തപ്പോൾ മന്ത്രി പോടാ ചെക്കാ എന്ന് വിളിച്ചു എന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

Advertisement