കൊച്ചി.കൊടകര കുഴൽപ്പണ കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇഡി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം എത്തിച്ചത് ബിജെപിക്ക് അല്ലെന്ന് കുറ്റപത്രം. ബിജെപിക്ക് വേണ്ടി കള്ളപ്പണ ഇടപാട് നടന്നുവെന്ന
കേസിൽ പോലീസിന്റെ കണ്ടെത്തൽ ഇഡി തള്ളി. എന്നാൽ തന്റെ മൊഴി പോലും രേഖപ്പെടുത്താതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് കള്ളപ്പണ ഇടപാടിൽ വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ് പ്രതികരിച്ചു.
കലൂർ PMLA കോടതിയിലാണ് ഇഡി കുറ്റപത്രത്തിലാണ് ബിജെപിക്ക് ക്ലീൻചിറ്റ് നൽകുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി എത്തിച്ച പണമല്ല കൊടകര കേസിലേതെന്നാണ് ഇ ഡിയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ബിജെപിക്ക് വേണ്ടി നടന്ന കള്ളപ്പണ ഇടപാടുകൾ അക്കമിട്ടുനിരത്തുന്ന പോലീസ് റിപ്പോർട്ട് ഇഡി തീർത്തും തള്ളി. എന്നാൽ ബിജെപിക്ക് പങ്കില്ലെന്ന് എന്തുകൊണ്ട് ഇഡി പറയുന്നുവെന്നും തൻറെ വെളിപ്പെടുത്തലിൽ ഇതുവരെയും മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും തിരൂർ സതീഷ് പ്രതികരിച്ചു.
ഇഡിയുടേത് രാഷ്ട്രീയ ദാസ്യപ്പണിയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ പറഞ്ഞു. കൊടകര കേസിലെ കുറ്റപത്രം മുൻനിർത്തി ഈ ഡിയുടെ വിശ്വാസത്തെ ചോദ്യം ചെയ്യാനാണ് എൽഡിഎഫ് നീക്കം.