വയനാട്ടില്‍ വന്‍ ലഹരിവേട്ട… 291 ഗ്രാം എംഡിഎംഎ പിടികൂടി

Advertisement

കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ ലഹരിവേട്ട. 291 ഗ്രാം എംഡിഎംഎ പിടികൂടി. സമീപകാലത്ത് കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. വാഹനപരിശോധനയിലാണ് കാറില്‍ ഒളിപ്പിച്ചിരുന്ന ലഹരിമരുന്ന് പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്.

കഴിഞ്ഞ 19 ന് ചെക് പോസ്റ്റില്‍ വെച്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കാസര്‍കോട് സ്വദേശികളായ യുവാക്കളെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നും അന്ന് ആറ് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാറില്‍ ഒളിപ്പിച്ച എംഡിഎംഎയെക്കുറിച്ച് വിവരം ലഭിച്ചത്.

കാറിന്റെ ഡിക്കിക്കുള്ളില്‍ പായ്ക്കറ്റുകളിലാക്കി അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. പുതിയ കാറിന്റെ ഡിക്കി തുറക്കുന്ന ഡോറിന്റെ ഉള്ളില്‍ ആറു കവറുകളിലായാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. 20 കൊല്ലം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു തവണ കൂടി കുറ്റം ചെയ്താല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്നതാണ്. ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചത്. കോഴിക്കോട് വില്‍പ്പനയ്ക്കായാണ് ലഹരിമരുന്ന് എത്തിച്ചത്. പ്രതികളിലൊരാളുടെ പേരില്‍ നേരത്തെ തന്നെ കേസുള്ളതാണ്. ഒരാള്‍ കൂടി ഇവര്‍ക്കൊപ്പമുള്ളതായി സംശയിക്കുന്നതായും എക്‌സൈസ് കമ്മീഷണര്‍ സജിത് ചന്ദ്രന്‍ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here