ലഹരിയുപയോഗിക്കുന്നതു വിലക്കിയ അമ്മയെ മർദിച്ച മകനും പെൺസുഹൃത്തും അറസ്റ്റിൽ

Advertisement

ലഹരിയുപയോഗിക്കുന്നതു വിലക്കിയ അമ്മയെ മർദിച്ച മകനും പെൺസുഹൃത്തും അറസ്റ്റിൽ. വിതുര മേമല സ്വദേശിയും കെട്ടിടനിർമാണത്തൊഴിലാളിയുമായ അനൂപ്  പത്തനംതിട്ട സ്വദേശിയായ സംഗീതാദാസ് എന്നിവരാണ് പിടിയിലായത് അനൂപിന്റെ അമ്മ മേഴ്സിക്കാണ് മർദനമേറ്റത്.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അക്രമികൾ മേഴ്സിയെ വീട്ടിൽനിന്നു വലിച്ചിഴച്ച് റോഡിലിട്ടശേഷം മർദിച്ചെന്നും വസ്ത്രങ്ങൾ വലിച്ചുകീറിയെന്നുമാണ് കേസ്. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.


അനൂപ് മേഴ്സിയുമായി വഴക്കിടുന്നത് പതിവാണ്. അവര്‍ ധരിച്ചിരുന്ന നൈറ്റിയടക്കം അനൂപും സംഗീതയും ചേര്‍ന്ന് വലിച്ചുകീറിയെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. വെൽഡിംഗ് തൊഴിലാളിയാണ് അനൂപ്. ഇയാള്‍ക്കൊപ്പം കുറച്ച് ദിവസങ്ങളായി സംഗീത ദാസും താമസിക്കുന്നുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here