തിരുവനന്തപുരം: പുരോഹിതർ പ്രതികൂലങ്ങളുടെ നടുവിൽ സമൂഹത്തിൻ്റെ ഉന്നമനത്തിനായി വീണ്ടും സ്വയം സമർപ്പിതരാകണമെന്ന് സാൽവേഷൻ ആർമി സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല പറഞ്ഞു.
കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ (കെസിസി)വൈദിക കൂട്ടായ്മയായ ക്ലർജി കമ്മീഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം കണ്ണമ്മൂല കേരള ഐക്യ വൈദിക സെമിനാരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിലിവേഴ്‌സ് ഈസ്റ്റേൺ സഭാ ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ് അധ്യക്ഷനായി. ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, ബിഷപ്പ് ഡോ സെൽവദാസ് പ്രമോദ്, ബിഷപ്പ് ജെ സുന്ദർസിംഗ്, കെ.സി.സി ജനറൽ സെക്രട്ടറി ഡോ പ്രകാശ് പി തോമസ്, തോമസ് ജോൺ റംബ്ബാൻ, സെമിനാരി പ്രിൻസിപ്പൽ റവ.ഡോ. സി ഐ ഡേവിഡ് ജോയി, ഫാ. സാംകാഞ്ഞിക്കൽ കോർ എപ്പിസ്ക്കോപ്പ, റവ.ജോസഫ് ശാമുവേൽ കറുകയിൽ കോർ എപ്പിസ്ക്കോപ്പ, കെസിസി ക്ലർജി കമ്മീഷൻ ചെയർമാൻ റവ.എ ആർ നോബിൾ, റവ.ഡോ.എൽ റ്റി പവിത്ര സിങ്, റവ. ആർ വി സോണി, ഫാ. സജി മേക്കാട്ട്, മേജർ റ്റി.ഇ.സ്റ്റീഫൻസൺ, റവ.റ്റി.ദേവ പ്രസാദ്, റവ.ഡോ, സാംജി സ് എന്നിവർ പ്രസംഗിച്ചു.ആധുനിക കാലഘട്ടത്തിൽ സുവിശേഷീകരണത്തിൻ്റെ സാധ്യതകൾ, വെല്ലുവിളികൾ എന്ന വിഷയത്തിൽ കെ.സി.സി പരിസ്ഥിതി കമ്മീഷൻ ചെയർമാൻ കമാന്റർ റ്റി.ഒ. ഏലിയാസ് ക്ലാസ് നയിച്ചു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുന്നണി പോരാളികാകുമെന്ന് വൈദികർ പ്രതിജ്ഞ ചെയ്തു
Home News Breaking News സമൂഹത്തിൻ്റെ ഉന്നമനത്തിനായി പുരോഹിതർ വീണ്ടും സമർപ്പിതരാകണം: കേണൽ പി. ജോൺ വില്യം