തിരുവനന്തപുരം.വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ കേന്ദ്രത്തിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് സ്വീകരിക്കണമോ,വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റ നിർണായക തീരുമാനം ഇന്നുണ്ടായേക്കും.
ഇന്നത്തെ മന്ത്രിസഭയോഗമാണ് വിഷയം പരിഗണിക്കുന്നത്.817 കോടി രൂപയാണ്
വി.ജി.എഫായി കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ ഇത് വായ്പയായി മാത്രമേ നൽകാൻ കഴിയൂ എന്നാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിലപാട്.2035 മുതൽ തുറമുഖത്തിന്റെ ലാഭം സംസ്ഥാനത്തിന് കിട്ടി തുടങ്ങുന്ന സമയം മുതൽ അതിന്റെ 20% കേന്ദ്രത്തിൽ അടയ്ക്കണം എന്നാണ് നിബന്ധന.അത് അംഗീകരിച്ചാൽ ഏകദേശം പതിനായിരം കോടിയോളം രൂപ 817 കോടി രൂപയ്ക്ക് പകരമായി സർക്കാർ അടയ്ക്കേണ്ടി വരും എന്നാണ് വിലയിരുത്തപ്പെടുന്നത്.
വിജിഎഫിന് പകരം മറ്റു ചില വായ്പകൾ ആശ്രയിക്കാൻ സംസ്ഥാനസർക്കാർ ആലോചിക്കുന്നുണ്ട്.വിഴിഞ്ഞം കമ്മീഷനിങ്ങിന് പ്രധാനമന്ത്രിയെ
പ്രതീക്ഷിക്കുന്നതിനാൽ നേരിട്ടുള്ള
ഏറ്റുമുട്ടൽ സർക്കാർ ഒഴിവാക്കിയേക്കും.
Home News Breaking News വിഴിഞ്ഞം തുറമുഖ പദ്ധതി,സംസ്ഥാന സർക്കാരിന്റ നിർണായക തീരുമാനം ഇന്നുണ്ടായേക്കും
Comments are closed.
KittiyilleRs 18000 കോടി. പിന്നെന്താ