ഇപ്പോൾ ഐഎന്‍ടിയുസി നയിക്കുന്നത് പിണറായി വിജയൻ, സുരേഷ് ബാബു,ഐഎൻടിയുസി ഒരാളുടെ മുന്നിലും കുമ്പിട്ട് നിൽക്കുന്ന സംഘടനയല്ല ചന്ദ്രശേഖരന്‍

Advertisement

തോട്ടണ്ടി അഴിമതി കേസിൽ ആർ ചന്ദ്രശേഖരൻ അഴിമതിക്കാരൻ എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഐ എൻ ടി യു സി ദേശീയ സെക്രട്ടറി സുരേഷ് ബാബു ചാനല്‍മാധ്യമത്തോട്. സുപ്രിം കോടതിയും , ഹൈകോടതിയും അന്വേഷണ സംഘവുമാണ് ചന്ദ്രശേഖരൻ അഴിമതിക്കാരനാണെന് പറഞ്ഞത്.

ഐ എൻ ടി യു സി ദേശീയ നേതൃത്വത്തിന് മുന്നിലും ആർ ചന്ദ്രശേഖരൻ അഴിമതിക്കാരനാണെന്ന് താൻ പരാതി നൽകിയിട്ടില്ല. ആർ ചന്ദ്രശേഖരൻ ഐ എൻ ടി യു സി യെ പിണറായി യുടെ കാൽ ചുവട്ടിൽ കൊണ്ടുവച്ചുവെന്ന് INTUC ദേശീയ സെക്രട്ടറി കെ സുരേഷ് ബാബു ആരോപിച്ചു

ഇപ്പോൾ ഐഎന്‍ടിയുസി നയിക്കുന്നത് പിണറായി വിജയൻ. ഐ എൻ ടി യു സി യിൽ ഭിന്നിപ്പുണ്ടാക്കാൻ താൻ ശ്രമിച്ചിട്ടില്ല. ആർ ചന്ദ്രശേഖരൻ നേർ വഴിയിലൂടെ പ്രസിഡന്റ്‌ ആയ ആളല്ല.ഉപചാപതിലൂടെയാണ് ചന്ദ്രശേഖരൻ പ്രസിഡന്റ്‌ ആയത്.

INTUC യിലെ എല്ലാ ട്രേഡ് യുണിയനുകളിലും ചന്ദ്രശേഖരൻ പിടിമുറുക്കി.ആർ ചന്ദ്രശേഖരൻ തൊഴിലാളിയ്ക്ക് എതിരാണ് .പിണറായിയുമായിമുള്ള ആർ ചന്ദ്രശേഖരൻ്റെ ബന്ധത്തെ കെ സി വേണുഗോപാൽ താക്കീത് ചെയ്തുവെന്ന് കെ സുരേഷ് ബാബു.ആശ വർക്കർമാരുടെ സമരകേന്ദ്രം സെൽഫി പോയിൻ്റ് അല്ല.

പിണറായിയെ വണങ്ങിയാണ് ആർ ചന്ദ്രശേഖരൻ ഐ എൻ ടി യു സി പ്രവർത്തനത്തിന് ഇറങ്ങുന്നത്.- കെ സുരേഷ് ബാബു. കേരളത്തിലെ ഐ എൻ ടി യു സിയിലെ പ്രശ്നങ്ങൾ ദേശീയ നേതൃത്വം പരിശോധിച്ചു. മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ

പിണറായിയ്ക്ക് വേണ്ടി ഐ എൻ ടി യു സിയെ ഒറ്റുകൊടുത്തു. ആർ ചന്ദ്രശേഖരൻ്റെ പ്രവർത്തനം അസംബ്ലി സീറ്റ് ലക്ഷ്യം വെച്ച്. ചന്ദ്രശേഖരൻ്റെ സുഹൃത്തായ എളമരം കരീമിന് വേണ്ടി പിണറായിയ്ക്ക് ഒപ്പം ആശ വർക്കർക്കന്മാരുടെ സമരത്തിൽ ഐ എൻ ടി യു സി നിന്നുവെന്നും സുരേഷ് ബാബു

അതേസമയം സുരേഷ് ബാബുവിന് ആർ. ചന്ദ്രശേഖരന്റെ മറുപടിയും ഉടന്‍ വന്നു. സുരേഷ് ബാബുവിന് തന്നോട് അസൂയ
തനിക്ക് ചെയ്യാൻ കഴിയാത്തത് മറ്റുള്ളവർ ചെയ്യുമ്പോഴുള്ള അസൂയയാണ് സുരേഷ് ബാബുവിന്. ഇതിനു മരുന്നില്ല

പിണറായിയെ വണങ്ങിയാണ് താൻ ഐഎൻടിയുസി പ്രവർത്തനം നടത്തുന്നതെന്ന് പറയുന്ന സുരേഷ് ബാബുവിന് നന്മ വരട്ടെയെന്ന് ചന്ദ്രശേഖരന്റെ പരിഹാസം. ഐഎൻടിയുസി ഒരാളുടെ മുന്നിലും കുമ്പിട്ട് നിൽക്കുന്ന സംഘടനയല്ല. സുരേഷ് ബാബു വന്ന വഴി മറക്കരുത്. ഗതിയില്ലാതെ നടന്ന സുരേഷ് ബാബുവിനെ നേതാവാക്കിയത് താനാണ്

പലതും പുറത്തു പറയാത്തത് തന്റെ മര്യാദ കൊണ്ട് ; പറയിക്കരുതെന്നും ചന്ദ്രശേഖരൻ. ട്രേഡ് യൂണിയന്റെ എബിസിഡി പോലും അറിയാത്ത ആളാണ് സുരേഷ് ബാബു. സുരേഷ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി ചന്ദ്രശേഖരൻ

ഐഎൻടിയുസി മുൻ സംസ്ഥാന പ്രസിഡണ്ടും ദേശീയ നേതാവുമായ സുരേഷ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ

ഐഎൻടിയുസിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് പൊളിക്കാൻ പിന്നിൽ പ്രവർത്തിച്ചത് സുരേഷ് ബാബു

കാഷ്യു കോർപ്പറേഷൻ ചെയർമാനായിരിക്കെ സുരേഷ് ബാബു പലതവണ വിദേശയാത്ര നടത്തി

തനിക്കെതിരെ പരാതി നൽകിയ കടകംപള്ളി മനോജിന് പിന്നിൽ സുരേഷ് ബാബു

സുരേഷ് ബാബു കടകംപള്ളിമനോജിന്റെ ആത്മീയ നേതാവ്

പിണറായിക്കെതിരെ സെക്രട്ടറിയേറ്റ് വളയൽ സമരത്തിന് എന്ന പേരിൽ ഐഎൻടിയുസിയിൽ സമാന്തര പ്രവർത്തനം നടത്തി വ്യാപകമായി പണം പിരിച്ചു

അന്ന് പിരിച്ച കാശ് വിഴുങ്ങിയോ എന്നും ചന്ദ്രശേഖരൻ

Advertisement