കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനും ഭാര്യ സൈറയ്‌ക്കുമെതിരെ വഞ്ചനക്കേസ്. സംഗീതനിശ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് 38 ലക്ഷം രൂപ വെട്ടിച്ചെന്ന പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്.
സംഗീതനിശയുടെ പ്രൊഡക്ഷൻ മാനേജരും ഷോ ഡയറക്ടറുമായ കോട്ടയം സ്വദേശി നിജു രാജിന്റെ പരാതിയിലാണിത്.
തേവര സേക്രഡ് ഹാർട്ട് കോളേജ് മൈതാനത്ത് ജനുവരിയില്‍ ഷാൻ റഹ്മാന്റെ സംഗീത ട്രൂപ്പ് ഉയിരെ 2025 എന്ന പേരില്‍ നടത്തിയ സംഗീതനിശ നടത്തിയിരുന്നു. ഇതിനായി പരാതിക്കാരൻ 38 ലക്ഷം ദമ്പതികള്‍ക്ക് കൈമാറി. ടിക്കറ്റ് വില്പനയിലൂടെയും ബുക്ക്മൈ ഷോ വഴിയും പണം ലഭിക്കുബോള്‍ തിരിച്ചു നല്‍കുമെന്ന് ഷാൻ റഹമാനും ഭാര്യയും നല്‍കിയ ഉറപ്പ് വിശ്വസിച്ചാണ് പണം നല്‍കിയതെന്ന് നിജു രാജിന്റെ മൊഴിയില്‍ പറയുന്നു. പണം തിരികെ കിട്ടാതിരുന്നതിനെ തുടർന്നാണ് പരാതി നല്‍കിയത്. ദമ്പതികള്‍ക്കെതിരെ വേറെയും കേസുകള്‍ നിലവിലുണ്ടെന്ന് സൗത്ത് സി.ഐ പറഞ്ഞു.