കൊച്ചി.സിനിമ സെറ്റിലെ ലഹരിഉപയോഗത്തിനെതിരെ ജാഗ്രത സമിതിയുമായി ഫെഫ്ക. സംവിധായകനും പ്രൊഡക്ഷൻ കൺട്രോളറും അടക്കം 7 പേരാണ് ജാഗ്രത സമിതിയിൽ ഉണ്ടാകുക. ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഇവർ എക്സൈസിനെയും പോലീസിനെയും വിവരമറിയിക്കും. കഴിഞ്ഞ മാസം തൊടുപുഴയിൽ വച്ച് ഒരു സിനിമ മേക്കപ്പ്മാനെ
ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയിരുന്നു.
സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു