കൊച്ചി.എറണാകുളം കുറുപ്പംപടിയിൽ പീഡനത്തിനിരയായ സഹോദരിമാരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും.
കുട്ടികളുടെ അമ്മ കൂടി കേസിൽ പ്രതിയായ സാഹചര്യത്തിലാണ് വീണ്ടും മൊഴിയെടുക്കുന്നത്.കേസിൽ കുട്ടികളുടെ അമ്മയുടെ പങ്ക് സംബന്ധിച്ച് വിവരങ്ങൾ കുട്ടികളിൽ നിന്ന് അന്വേഷണ സംഘം ശേഖരിക്കും.
കൂടാതെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ശാസ്ത്രീയ പരിശോധനകളും ഇന്ന് നടക്കും.കുട്ടികൾ സുഹൃത്തിന് എഴുതിയ കത്തിലെ കൈക്ഷരം സംബന്ധിച്ച ശാസ്ത്രീയ പരിശോധനയാണ് അതിൽ പ്രധാനം.കുട്ടികളുടെ അമ്മയെ നാളെ കസ്റ്റഡിയിൽ വാങ്ങും.
Home News Breaking News കുറുപ്പംപടിയിൽ പീഡനത്തിനിരയായ സഹോദരിമാരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും