തിരുവനന്തപുരം. നഗരത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാനികൾ പിടിയിൽ. പൂജപ്പുര സ്വദേശി അരുൺ ബാബു, മലയിൻകീഴ് സ്വദേശി പാർഥിപൻ എന്നിവരാണ് പിടിയിലായത്. മ്യൂസിയം പൊലീസാണ് ഇവരെ പിടികൂടിയത്. അരുണിനെതിരെ 15 കേസുകളും, പാർഥിപനെതിരെ 10 കേസുകളും നിലവിലുണ്ട്. ശാസ്തമംഗലത്ത് ആറ് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്