തിരുവനന്തപുരം. ചീഫ് സെക്രട്ടറിയുടെ വർണ്ണ വിവേചന പോസ്റ്റ്.കറുപ്പ് കുറ്റമല്ല, കറുപ്പ് പ്രകാശമാണെന്ന് ബിനോയ് വിശ്വം.നിറം പറഞ്ഞ് സംസാരിക്കുന്ന സംസ്കാരം കേരളത്തിന്റേതല്ല.ദക്ഷിണാഫ്രിക്കയല്ല കേരളം
കറുത്ത വന്റെ വിയർപ്പാണ് കേരളത്തെ ചോറൂട്ടിയത്. ആരുടെയും പേര് ചീഫ് സെക്രട്ടറി പറഞ്ഞില്ല. പേര് ഏതുമാകട്ടെ, പദവി ഏതുമാകട്ടെ. നിറം പറഞ്ഞു അവഗണിച്ചാൽ അവൻ പ്രാകൃതനാണ് നൂറ്റാണ്ടിന് പിന്നിൽ ആണ്. ടി വി തോമസ് അനുസ്മരണദിനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനത്തിൽ സംസാരിക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം