കോട്ടയം: കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് കൊലപാതക ശ്രമത്തിന് വീണ്ടും അറസ്റ്റില്‍. അകലക്കുന്നം മറ്റക്കര ആലെക്കുന്നേല്‍ ശ്രീജിത്ത് (28) ആണ് അറസ്റ്റിലായത്.
വിദ്യാർഥിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാള്‍ പിടിയിലായത്. ഇതേ വിദ്യാർഥിയുടെ പിതാവിനെ 2024 ൽ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ശ്രീജിത്ത് ജാമ്യത്തിലിറങ്ങിയ ശേഷമാണ് കുട്ടിയെ കൊല്ലാൻ ശ്രമിച്ചത്.
കേസിനാസ്പദമായ സംഭവമുണ്ടായത് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു. കുട്ടി സ്കൂള്‍ വിട്ട് വരുന്ന സമയം ഇയാള്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുട്ടി ഓടിമാറിയതിനാല്‍ രക്ഷപെടുകയായിരുന്നു.