24 വർഷം ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടി വിജിലൻസ്

Advertisement

കോട്ടയം: സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ 24 വർഷം ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടി വിജിലൻസ്. പൊൻകുന്നം എളങ്കുളം സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട 12 കേസുകളിലെ ഒന്നാം പ്രതിയായ ഗോപിനാഥൻ നായരാണ് വിജിലൻസിന്റെ പിടിയിലായത്.

വിദേശത്തേക്ക് തിരികെ മടങ്ങാൻ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഗോപിനാഥൻ നായരെ അറസ്റ്റ് ചെയ്തത്. ഇത്രയും കാലം വിദേശത്താണ് ഒളിവില്‍ കഴിഞ്ഞതെന്ന് പ്രതി പറഞ്ഞു. വിജിലൻസ് അറിയാതെ നാട്ടില്‍ വന്ന് മടങ്ങുമ്ബോഴായിരുന്നു അറസ്റ്റ് ചെയ്തത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here