വീടിന് തീപിടിച്ചു; ബുള്ളറ്റും വീട്ടുപകരണങ്ങളുമടക്കം കത്തി നശിച്ചു

Advertisement

മാനന്തവാടി: മാനന്തവാടിയില്‍ വീടിന് തീപിടിച്ച് നാശനഷ്ടം. കാരയ്ക്കമല സ്വദേശി കുഞ്ഞുമോന്‍റെ വീടിനാണ് ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ തീപിടിത്തമുണ്ടായത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് മാനന്തവാടി അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീ പൂര്‍ണമായും അണച്ചു.

അഗ്നിരക്ഷാ സേന എത്തുമ്പോഴേക്ക് തന്നെ വീടിന്‍റെ വിറകുപുരയും അവിടെ സൂക്ഷിച്ചിരുന്ന ബുള്ളറ്റ് ബൈക്കും സോഫ സെറ്റ് അടക്കമുള്ള വീട്ടുപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചിരുന്നു. അതേ സമയം വീട്ടില്‍ തീ പടരാനുണ്ടായ സാഹചര്യം എന്താണെന്ന് അഗ്നിരക്ഷ സേനക്ക് വ്യക്തമല്ല. അഗ്നിരക്ഷാ സേന സ്റ്റേഷന്‍ ഓഫീസര്‍ ഇ കുഞ്ഞിരാമന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here