2025 മാർച്ച് 27 വ്യാഴം
BREAKING NEWS
സി പി എം നേതൃനിരയിൽ പ്രായപരിധി നിർബന്ധമാക്കില്ലെന്ന് പ്രകാശ് കാരാട്ട്.
മലപ്പുറം താനൂരിൽഎം എഡിഎം എ യ്ക്ക് പണം നൽകാത്തിൽ പ്രകോപിതനായ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു.
ജമ്മുവിൽ ബസ് അപകടത്തിൽപ്പെട്ട് 12 പേർക്ക് പരിക്ക്

പാലക്കാട് മുണ്ടുരിൽ യുവാവ് അയൽവാസിയെ തലയ്ക്ക് അടിച്ച് കൊന്നു.
ബാലകൃഷ്ണൻ (56) ആണ് മരിച്ചത്.
കോഴിക്കോട് തിക്കോടിയിൽ കാറ്റിൽപ്പെട്ട് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു.
കൊടകര കുഴൽപ്പണ കേസ് ആദായ നികുതി വകുപ്പും അന്വേഷണം നടത്തുന്നതായി വിവരം.
യു എസ് യാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര നിലപാട് അസാധാരണ സംഭവമെന്ന് മന്ത്രി പി രാജീവ്
കലഞ്ഞൂർ എ റ്റി എം മോഷണ കേസ്സിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കരുനാഗപ്പള്ളിയിൽ ഗുണ്ടാസംഘത്തിൻ്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു.
കേരളീയം
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ഭൂമിയുടെ പുനര്‍ നിര്‍മ്മാണ പുനരധിവാസ പ്രക്രിയ ലോകത്തിനു മുന്നില്‍ കേരളം സമര്‍പ്പിക്കുന്ന പുതിയൊരു മാതൃകയാണെന്ന് റവന്യു മന്ത്രി കെ രാജന്‍. കല്‍പ്പറ്റ മേപ്പാടിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ദുരന്ത ബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടുന്നതോടെ പുനര്‍നിര്‍മ്മാണത്തിന്റെ പ്രധാന ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും മന്ത്രി വിവരിച്ചു.
സംസ്ഥാനത്ത് അടുത്ത തവണയും എല്‍ഡിഎഫ് ഭരിക്കുമെന്നും യുഡിഎഫിന്റെ കുഴപ്പം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുകയെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഇഡി ബാബുവിനെതിരെ കേസ് എടുത്തത്.
ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക ചുവടുവെയ്പുമായി കേരള സര്‍വകലാശാല.
നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടെന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ തുറന്നുപറച്ചിലിനുപിന്നാലെ, കേരളത്തില്‍ അത്തരമൊരു അനുഭവമുണ്ടായെന്നത് ഗൗരവത്തിലെടുക്കേണ്ട വിഷയമാണെന്ന് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു.
കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി ബന്ധം തള്ളിയ ഇ ഡി കുറ്റപത്രത്തിന് വിരുദ്ധമായി സംസ്ഥാന പൊലീസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട്. ആറ് കോടി രൂപ കള്ളപ്പണം ബി ജെ പി ജില്ലാ ഓഫീസില്‍ എത്തിയിട്ടുണ്ടെന്ന പാര്‍ട്ടി ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീശിന്റെ മൊഴിയില്‍ വസ്തുതയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു.

കാസര്‍കോട് അണങ്കൂര്‍ ജെപി കോളനിയിലെ ജ്യോതിഷിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതികളായിരുന്ന നാല് പേരെയും കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. എസ്ഡിപിഐ പ്രവര്‍ത്തകരായ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റഫീഖ്, ഹമീദ്, സാബിര്‍, അശ്റഫ് എന്നിവരെയാണ് വെറുതെ വിട്ടത്.
കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തില്‍ ലഹരി പാര്‍ട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേര്‍ എക്സൈസിന്റെ പിടിയിലായി. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിന്‍,മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരണ്‍, കണ്ണമ്മൂല സ്വദേശി ടെര്‍ബിന്‍ എന്നിവരാണ് പിടിയിലായത്.
ദേശീയം
മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വിമാന യത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് മുംബൈ പൊലീസ്. കുട്ടി ജനിച്ച ഉടന്‍തന്നെ കൊലപ്പെടുത്തിയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

കര്‍ണാടകത്തിലെ വിമത എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാലിനെ ബിജെപി പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ആറ് വര്‍ഷത്തേക്കുള്ള നടപടി. പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിന് കാരണം ബോധിപ്പിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സഭയില്‍ മര്യാദ കാട്ടുന്നില്ലെന്ന കടന്നാക്രമണത്തിലൂടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ശകാരിച്ച് ലോക്സഭ സ്പീക്കര്‍ ഓംബിര്‍ല. കുടുംബാംഗങ്ങള്‍ ലോക്സഭയില്‍ നേരത്തെയും ഒന്നിച്ച് അംഗങ്ങളായിട്ടുണ്ടെന്നും, പ്രതിപക്ഷ നേതാവ് സഭയുടെ അന്തസ് കാത്ത് സൂക്ഷിക്കണമെന്നും ഓംബിര്‍ല ആവശ്യപ്പെട്ടു.
കര വ്യോമസേനകള്‍ക്കായി 156 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം. ഇതിനുള്ള അനുമതി ഉടന്‍ കേന്ദ്രമന്ത്രിസഭയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലഘു യുദ്ധ ഹെലികോപ്റ്ററായ പ്രചണ്ഡ് ആണ് ഇരുസേനകള്‍ക്കുമായി വാങ്ങുക.

യു.എസുമായുള്ള വ്യാപാരബന്ധം കൂടുതല്‍ സൗഹാര്‍ദപരവും ദൃഢവുമാക്കാന്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവയില്‍ ഇളവുനല്‍കുന്നത് പരിഗണിച്ച് ഇന്ത്യ.
ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയില്‍ നൂറ് ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ ഒരു മുസ്ലീം കുടുംബം സുരക്ഷിതരായിരിക്കുമെന്നും എന്നാല്‍ തിരിച്ച് അങ്ങനെയല്ലെന്നും യോഗി എ.എന്‍.ഐക്ക് നല്‍കിയ പോഡ്കാസ്റ്റില്‍ അഭിപ്രായപ്പെട്ടു.

അന്തർദേശീയം
തെക്കന്‍ കൊറിയയിലെ കാട്ടുതീയില്‍ മരണം 24 ആയി. സൈന്യത്തിന്റെ സഹായത്തോടെ തീയണക്കാന്‍ ശ്രമം തുടരുകയാണ്. മുപ്പതിനായിരത്തോളം പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചെന്ന് അധികൃതര്‍ അറിയിച്ചു. 250 ലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചതായും അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്തെ നിരവധി വീടുകളും ഫാക്ടറികളും വാഹനങ്ങളും അഗ്നിക്ക് ഇരയായിട്ടുണ്ട്.

അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയെ അപമാനിക്കുന്നുവെന്നും ഇന്ത്യയ്ക്കെതിരെ അജണ്ട വച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിമര്‍ശനം.
കായികം
സൂപ്പര്‍ താരം ലിയോണല്‍ മെസി നയിക്കുന്ന അര്‍ജന്റീന ഫുട്ബോള്‍ ടീം ഒക്ടോബറില്‍ കേരളത്തിലെത്തും. പ്രദര്‍ശന ഫുട്ബോള്‍ മത്സരത്തില്‍ കളിക്കാനായാണ് അര്‍ജന്റീന ദേശീയ ഫുട്ബോള്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തുന്നത്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എട്ട് വിക്കറ്റിന്റെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.