റാഗിംഗ് നിരോധന നിയമം പരിഷ്കരിക്കുന്നതിനെ കുറിച്ച് പഠിക്കാൻ കർമ സമിതി

Advertisement

തിരുവനന്തപുരം.റാഗിംഗ് നിരോധന നിയമം പരിഷ്കരിക്കുന്നതിനെ കുറിച്ച് പഠിക്കാൻ കർമ സമിതി രൂപീകരിച്ചു സർക്കാർ ഉത്തരവിറക്കി.
ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി
ചെയർമാനായ സമിതിയിൽ സർവകലാശാല പ്രതിനിധികളും, മാനസികാരോഗ്യ വിദഗ്ധരും അടക്കം 12 പേരാണുള്ളത്.
ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് സർക്കാർ നടപടി.
റാഗിംഗ് വിരുദ്ധ നിയമ പരിഷ്‌കരണത്തിനുള്ള കര്‍മസമിതി രൂപീകരിക്കണമെന്ന് കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് 12 അംഗ വർക്കിംഗ്‌ ഗ്രൂപ്പ് സർക്കാർ രൂപീകരിച്ചത്.
ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയാണ് സമിതിയുടെ ചെയർമാൻ. കൂടാതെ സർവകലാശാല പ്രതിനിധികളും, നിയമ, മാനസിക ആരോഗ്യ വിദഗ്ധൻമാരും, പോലീസ് മേധാവി നിർദേശിക്കുന്ന ഒരാളും വിവിധ വകുപ്പ് മേധാവികളും സമിതിയിൽ അംഗങ്ങൾ ആണ്. 1998ൽ നിലവിൽ വന്ന ആന്റി റാഗിംഗ് നിയമം കാലോചിതമായി പരിഷ്കരിക്കുകയാണ് സമിതിയുടെ ദൗത്യം. നിയമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നിവയെ കുറിച്ച് പഠിച്ച് സമിതി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും. ശക്തമായ റാഗിംഗ് നിയമം ഉള്ളപ്പോൾ പോലും സംസ്ഥാനത്തെ ക്യാമ്പസ്കളിൽ വിദ്യാർത്ഥികൾ ക്രൂര പീഡനങ്ങൾക്ക് വിധേയമായ സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്‍തതോടെയാണ് വിഷയത്തിൽ ഹൈകോടതി ഇടപെട്ടത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here