പാലക്കാട്. മുണ്ടൂരിൽ 56കാരനെ തലക്കെടിച്ചു കൊന്നു.മുണ്ടൂർ കുമ്മങ്കോട് സ്വദേശി മണികണ്ഠൻ ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ അയൽവാസിയായ വിനോദിനെയും സഹോദരൻ ബിനീഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.മദ്യപാനത്തിന് ഇടയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
ഇന്ന് രാവിലെ 7 മണിയോടെയാണ് മണികണ്ഠനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.തലയിൽനിന്ന് രക്തം വാർന്നൊഴുകിയ നിലയിലായിരുന്നു മൃതദേഹം-തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയൽവാസികളെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.സംഭവത്തെക്കുറിച്ച് ഭാഷ്യം ഇങ്ങനെ.ഇന്നലെ രാത്രി മണികണ്ഠനും അയൽവാസികളായ വിനോദം സഹോദരൻ ബിനീഷും ചേർന്ന മണികണ്ഠന്റെ വീട്ടുമുറ്റത്ത് മദ്യപിച്ചിരുന്നു.ഇതിനിടെ വാക്ക് തർക്കം ഉണ്ടായി.ഇതോടെ വിനോദ് മണികണ്ഠനെ തലക്കെടിച്ച് കൊലപ്പെടുത്തുകയായിരുന്നു ‘
വീട് പൂർണമായി തകർന്നതോടെവീട്ടുമുറ്റത്താണ് മണികണ്ഠൻ കുറെ കാലമായി താമസിച്ചുവരുന്നത്.ഇയാളുടെ ഭാര്യ വർഷങ്ങൾക്കു മുൻപ് പിണങ്ങിപ്പോയതായിരുന്നു.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.പ്രതികളുടെ അറസ്റ്റ് കൂടുതൽ ചോദ്യംചെയ്യിലുകൾക്ക് ശേഷം എന്നാണ് പോലീസ് പറയുന്നത്