ATM തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

Advertisement

പത്തനംതിട്ട കലഞ്ഞൂരിൽ ATM തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പ്രദേശവാസിയായ
പ്രവീൺ ആണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് വളരെ വേഗം പ്രതി പിടിയിലായത്. 2003 ൽ മദ്യലഹരിയിൽ കലഞ്ഞൂർ ഹൈസ്കൂളിൻ്റ
ഗ്ലാസ് അടിച്ചുതകർത്ത സംഭവം ഉൾപ്പെടെ പല ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ
പ്രവീൺ എന്ന് കൂടൽ പോലീസ് പറഞ്ഞു.ഇന്നലെ രാത്രിയാണ് കലഞ്ഞൂർ ഹൈസ്കൂൾ ജംഗ്ഷന് സമീപമുള്ള കേരള ഗ്രാമിൺ ബാങ്കിൻ്റ ATM ൽ മോഷണശ്രമം ഉണ്ടായത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here