ആശാവർക്കേഴ്സിന് ഇൻസെന്റീവ് വർദ്ധിപ്പിച്ച് വിവിധ തദ്ദേശസ്ഥാപനങ്ങൾ,നിയമപരമായി നിലനിൽക്കില്ലെന്ന് എ കെ ബാലൻ

Advertisement

തിരുവനന്തപുരം. ആശാവർക്കേഴ്സിന് ഇൻസെന്റീവ് വർദ്ധിപ്പിച്ച് വിവിധ തദ്ദേശസ്ഥാപനങ്ങൾ. യു.ഡി.എഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷൻ, കോന്നി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് ഇൻസെന്റീവ് വർദ്ധിപ്പിച്ചത്. ധനസഹായം വർധിപ്പിച്ചത് നിയമപരമായി നിലനിൽക്കില്ലെന്ന് സി.പി.ഐഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ.

സംസ്ഥാന വ്യാപകമായി യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ഇൻസെന്റീവ് വർദ്ധിപ്പിക്കാൻ ആലോചനയിലാണ്. ഇതിനിടയിലാണ് കണ്ണൂർ കോർപ്പറേഷനിൽ വർധന . വർഷത്തിൽ നാലു മാസത്തിലൊരിക്കൽ 2000 രൂപ നൽകാനാണ് തീരുമാനം. കോന്നി ഗ്രാമപഞ്ചായത്തിലും വർധന തീരുമാനിച്ചു. പഞ്ചായത്തിലെ 19 ആശ പ്രവർത്തകർക്ക് 2000 രൂപ വെച്ച് അധിക വേതനം നൽകും. ഇതിനായി 38,000 രൂപ തനത് ഫണ്ടിൽനിന്ന് വകയിലെത്തി. എന്നാൽ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്റെ വിമർശനം.

സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവർക്കേഴ്സിന്റെ രാപ്പകൽ സമരം ഇന്ന് 46 ദിവസം പിന്നിട്ടു. നിരാഹാര സമരം എട്ടാം ദിവസത്തിലാണ്. ശൈലജ, അനിതാകുമാരി. ബീന പീറ്റർ എന്നീ ആൾമാരാണ് നിലവിൽ നിരാഹാര സമരത്തിൽ തുടരുന്നത്. എല്ലാ ജില്ലകളിലും ആശാവർക്കേഴ്സിന് ഐക്യദാർഢൃവുമായി പരിപാടികൾ നടക്കുന്നുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here