കൊച്ചി:സ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 320 രൂപയാണ് വര്‍ധിച്ചത്. 65,880 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.
ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് വര്‍ധിച്ചത്. 8235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20ന് 66,480 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചതിന് പിന്നാലെ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം ഇന്നലെ മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഇന്നലെ 80 രൂപയാണ് വര്‍ധിച്ചത്. ഈ മാസം18നാണ് സ്വര്‍ണവില ആദ്യമായി 66,000ത്തിലെത്തിയത്.
ഇന്ത്യയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കള്‍. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.