മദ്യലഹരിയില്‍ ബോധമില്ലാതിരുന്നപ്പോള്‍ യുവാവിന്റെ ലൈംഗികാവയവത്തില്‍ അജ്ഞാതര്‍ മെറ്റല്‍ നട്ട് കയറ്റി…. ഒടുവില്‍ രക്ഷയ്‌ക്കെത്തിയത് ഫയര്‍ഫോഴ്‌സ്

Advertisement

ലൈംഗികാവയവത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങിയ യുവാവിനെ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയിരുന്നു. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് ലൈംഗികാവയവത്തില്‍ കുടുങ്ങിയത്. എന്നാല്‍ വിഷയത്തെ പറ്റി കൂടുതല്‍ പ്രതികരിക്കുകയാണ് യുവാവ്.
മദ്യലഹരിയില്‍ ബോധമില്ലാതിരുന്നപ്പോള്‍ അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്. മൂത്രമൊഴിക്കാന്‍ വളരെ പ്രയാസപ്പെട്ടിരുന്നുവെന്നും ലൈംഗികാവയവത്തില്‍ കുടുങ്ങിയ നട്ട് ഊരിയെടുക്കാനായി രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെയാണ് ആശുപത്രിയിലെത്തിയതെന്നും യുവാവ് പറഞ്ഞു.
നട്ട് നീക്കം ചെയ്യാന്‍ ആശുപത്രിയില്‍ നടത്തിയ ശ്രമങ്ങളും ഫലിക്കാതായതോടെ, അവിടുത്തെ ഡോക്ടര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അര്‍ധ രാത്രിയോടെയാണ് നട്ട് മുറിച്ചുനീക്കിയത്.
കട്ടര്‍ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോള്‍ ചൂടാകുന്നതിനാല്‍ ലൈംഗികാവയത്തിന് ക്ഷതമേല്‍ക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിന്റെ രണ്ട് ഭാഗവും മുറിച്ചുനീക്കിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here