തിരുവനന്തപുരം. നമ്പർ പ്ലേറ്റ് ഇളക്കിമാറ്റി ബൈക്കിൽ കറങ്ങി എഡിഎംഎ കച്ചവടം
കഴക്കൂട്ടം ടെക്നോപാർക്കിനു സമീപം സിന്തറ്റിക് ലഹരിയുമായി യുവാവ് പിടിയിൽ
മണക്കാട് ബലവാൻനഗർ സ്വദേശി സബിൻ (27) ആണ് കഴക്കൂട്ടം പോലീസിൻ്റെ പിടിയിലായത്.വൈകുന്നേരം കഴക്കൂട്ടത്തു വച്ച് മുൻഭാഗത്തെ നമ്പർ പ്ലേറ്റ് ഇല്ലാതെ പോയ ബൈക്ക് സംശയം തോന്നിയ പോലീസ് പിൻതുടരുകയായിരുന്നു
മുക്കോലയ്ക്കൽ ജംഗ്ഷനിൽ വച്ചാണ് കഴക്കൂട്ടം പോലീസ് ഇയാളെ പിടിച്ചത്.ആദ്യം സംശയം ഒന്നും തോന്നിയില്ലെങ്കിലും
തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് പാൻ്റ്സിനുള്ളിൽ ഒളിപ്പിച്ചിരുന്ന 3 ഗ്രാം എഡിഎംഎ കണ്ടെടുത്തത്.
ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും