കോട്ടയം. കോട്ടയം ഗവ. നഴ്സിംങ് കോളേജിലെ റാഗിംഗ് ,നടന്നത് കൊടും ക്രൂരതയെന്ന് കുറ്റപത്രം
45 സാക്ഷികളും 32 രേഖകളും ഉൾപ്പെടെയുള്ളതാണ് കുറ്റപത്രം ഗവൺമെൻ്റ് നേഴ്സിംങ് കോളേജ് റാഗിംഗ് കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും . 45 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയാണ് ഗാന്ധിനഗർ പൊലീസ് കുറ്റപത്രം തയ്യാറാക്കിയത് .
കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നീ വരാണ് പ്രതികൾ . നേരത്തെ ഏറ്റുമാനൂർ കോടതിയും ഹൈക്കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നിലവിൽ പ്രതിയർ റിമാൻ്റിലാണ് .
ഒന്നാംവർഷ വിദ്യാർഥികളായ 6 വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർഥികളായ പ്രതികൾ ക്രൂരമായി റാഗ് ചെയ്തെന്ന എന്നാണ് കേസ് .