13 കാരൻ സൈനിക സ്കൂൾ ഹോസ്റ്റലിൽ നിന്ന് ചാടിപ്പോയത് അതിസാഹസികമായി; പൊലീസ് അന്വേഷണം തുടരുന്നു

Advertisement

കോഴിക്കോട്: കോഴിക്കോട് വേദവ്യാസ സൈനിക സ്കൂൾ ഹോസ്റ്റലിൽ നിന്ന് അതിസാഹസികമായി ചാടിപ്പോയ ബീഹാർ സ്വദേശിയായ 13 കാരൻ സൻസ്കാർ കുമാർ എന്ന കുട്ടിയെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനായില്ല. കുട്ടി കേരളം വിട്ടു എന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പുണെ, ജാർഖണ്ട്‌ എന്നിവിടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

പുലർച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയിൽ നിന്നും കേബിളിൽ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്. മൊബൈൽ ഫോൺ കയ്യിൽ ഇല്ലാത്ത കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നെന്നും സ്കൂളിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. 13കാരനായി പുണെ, ജാർഖണ്ട്‌ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

ഹോസ്റ്റലിൽ നിന്ന് നടന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടി പിന്നീട് പാലക്കാട്ടേക്ക് പോയെന്ന് പൊലീസ് കണ്ടെത്തി. പാലക്കാട്‌ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ധൻബാദ്, പൂനെ എന്നിവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജ്ജിതം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here