തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ നാല് എസ് എഫ് ഐ വിദ്യാർത്ഥികളെ ലഹരി മാഫിയ വെട്ടി പരിക്കേല്പിച്ചു

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ നാല് എസ് എഫ് ഐ പ്രവർത്തകരെ ലഹരി സംഘം മാരകമായി ആക്രമിച്ച് പരിക്കേല്പിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെ ശംഖുമുഖത്തായിരുന്നു അക്രമണം.എസ് എഫ് ഐ യൂണിറ്റ് സമ്മേളനം കഴിഞ്ഞ് എത്തിയ വിദ്യാർത്ഥികളെയാണ് ലഹരി സംഘം മാരകായുധങ്ങളുമായി നേരിട്ടത്. യൂണിവേഴ്സിറ്റി കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളാണ് അക്രമണത്തി
നിരയായത്. പെൺകുട്ടികളുൾപ്പെടെയുള്ള വിദ്യാർത്ഥികൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമണത്തിന് പിന്നിൽ ലഹരി സംഘമാണെന്ന് എസ് എഫ് ഐ നേതാക്കൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here