കൊച്ചി.കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കൾക്ക് ക്ലീൻചീറ്റ് നൽകിയ നടപടിക്കെതിരെ കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്ക് സിപിഐഎം മാർച്ച്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ എൻ മോഹനൻ നയിച്ച മാർച്ച് കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സംഘപരിവാറിന്റെ 35 ആം സംഘടനയാണ് ഇഡി എന്നും അപകടകരമായ വീഴ്ചയാണ് നടക്കുന്നത് എന്നും എ വിജയരാഘവൻ.
കേന്ദ്രസർക്കാരിന് വേണ്ടി ഇ ഡി ദാസ്യവേല ചെയ്യുന്നു. പ്രതിഷേധത്തിനിടെ മാധ്യമങ്ങൾക്ക് നേരെയും വിമർശനം. സിപിഐഎമ്മിനെതിരെ വാർത്ത വന്നാൽ ഓട്ടം കൂട്ടുന്ന മാധ്യമങ്ങൾക്ക് ബിജെപിക്കും ഇ ഡി ക്കും എതിരെ മെല്ലെ പോക്ക്.