ആത്മഹത്യ ചെയ്ത അധ്യാപിക അലീന ബെന്നിയ്ക്ക്, മരണശേഷം സ്ഥിരനിയമനം

Advertisement

കോഴിക്കോട്. താമരശ്ശേരിയിൽ ആത്മഹത്യ ചെയ്ത അധ്യാപിക അലീന ബെന്നിയ്ക്ക്, മരണശേഷം സ്ഥിരനിയമനം അംഗീകരിച്ച് ഉത്തരവ്. താമരശ്ശേരി രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി മതിയായ രേഖകൾ സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി. ഇതോടെ ഒമ്പത് മാസത്തെ ശമ്പളം അലീനയുടെ കുടുംബത്തിന് ലഭിക്കും.

എയ്ഡ്സ് സ്കൂൾ അധ്യാപിക അലീന ബെന്നി ആത്മഹത്യ ചെയ്ത് ഒരു മാസം പിന്നിടുന്നതിന് മുൻപാണ് നിയമനത്തിന് അംഗീകാരമായത്. അലീനയെ LPST ആയി മാർച്ച് 15 മുതൽ നിയമിച്ചുള്ള നടപടിക്ക് താമരശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് അംഗീകാരം നൽകി. പ്രതിദിനം 955 രൂപ നിരക്കിൽ 9 മാസത്തെ ശമ്പളം അലീനയുടെ കുടുംബത്തിന് ലഭിക്കും.കോടഞ്ചേരി സെൻറ് ജോസഫ് LP സ്കൂളിലേക്ക് അലീനയെ മാറ്റി നിയമിച്ചത് മുതലുള്ള ആനുകൂല്യം മാത്രമാണിത്. നിയമനം അംഗീകരിച്ച് കൊണ്ടുള്ള ഉത്തരവ് നേരത്തെ വരേണ്ടത് ആയിരുന്നുവെന്ന് അലീനയുടെ പിതാവ് ബെന്നി.

കഴിഞ്ഞ ഫെബ്രുവരി 19നാണ് അലീന ബെന്നിയെ കട്ടിപ്പാറയിൽ ഉള്ള വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അഞ്ചുവർഷത്തോളം, സ്ഥിരം നിയമനം ആകാതെയും ശമ്പളമില്ലാതെയും ജോലി ചെയ്തതിന്റെ മനോവിഷമത്തിൽ അലീന ആത്മഹത്യ ചെയ്തെന്നായിരുന്നു കുടുംബത്തിൻറെ ആരോപണം.മതിയായ രേഖകൾ സമർപ്പിക്കാത്തതിനാൽ ആണ് നിയമനം സ്ഥിരപ്പെടാതിരുന്നതെന്ന കുടുംബത്തിൻറെ ആരോപണം തള്ളി താമരശ്ശേരി രൂപത എജുക്കേഷണൽ ഏജൻസി രംഗത്തെത്തിയിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here