കൊച്ചിയില്‍ മദ്യലഹരിയില്‍ നേപ്പാളി യുവതി എസ്‌ഐയുടെ മൂക്ക് ഇടിച്ചു തകര്‍ത്തു

Advertisement

കൊച്ചി:എറണാകുളം അയ്യമ്പുഴയില്‍ മദ്യലഹരിയില്‍ നേപ്പാളി യുവതി എസ്‌ഐയുടെ മൂക്ക് ഇടിച്ചു തകർത്തു. മറ്റ് മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു.

അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറയില്‍ പുലർച്ചെ രണ്ടു മണിയോടെയാണ് നേപ്പാളി യുവതി ഗീത പൊലീസുകാരെ ആക്രമിച്ചത്.

സംശയാസ്പദമായ സാഹചര്യത്തില്‍ നില്‍ക്കുകയായിരുന്ന ഗീതയോട് പൊലീസ് വിവരങ്ങള്‍ തിരക്കി. ഇതിനിടെ എസ് ഐ ജോർജ് ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഗീത പ്രകോപിതയായത്. എസ് ഐയുടെ മൂക്കിന് ഗീത ഇടിച്ചു. ഗീതയെയും ഒപ്പം ഉണ്ടായിരുന്ന സുമൻ എന്ന വ്യക്തിയെയും പൊലീസ് ബലം പ്രയോഗിച്ച്‌ വാഹനത്തില്‍ കയറ്റി. പൊലീസ് വണ്ടിയില്‍നിന്ന് ഇറങ്ങിയ ഓടാനും ഗീത ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ കടിക്കുകയും മാന്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

എസ് ഐ ഉള്‍പ്പെടെ നാലു പോലീസുകാർക്കാണ് പരിക്കേറ്റത്. പൊലീസിനെ ആക്രമിച്ച ഗീതയ്ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് ആക്രമിച്ചതിന് ഗീതയ്ക്കെതിരെ കേസെടുത്തു.

തിരുവനന്തപുരത്തും എസ്‌ഐക്ക് നേരെ ലഹരി കേസ് പ്രതിയുടെ ആക്രമണമുണ്ടായി. മദ്യപിച്ച്‌ ബഹളം വയ്ക്കുന്നവന്ന വിവരത്തെത്തുടർന്നാണ് അന്വേഷിക്കാൻ എത്തിയപ്പോഴാണ് പൂജപ്പുര എസ്‌ഐക്ക് നേരെ ആക്രമണമുണ്ടായത്. തിരുമല സ്വദേശി ശ്രീജിത്ത് എസ് ഐ സുധീഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ശ്രീജിത്ത് ഓടി രക്ഷപ്പെടുകയും ചെയ്തു. ശ്രീജിത്തിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here