ആശമാര്‍ തിങ്കളാഴ്ച മുടി മുറിച്ച്‌ പ്രതിഷേധിക്കും

Advertisement

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ആശമാർ നടത്തിവരുന്ന സമരം കൂടുതല്‍ കടുപ്പിക്കുന്നു. സമരത്തിന്റെ അൻപതാം നാളായ തിങ്കളാഴ്ച ആശമാർ മുടി മുറിച്ച്‌ പ്രതിഷേധിക്കും.

സമരം ചെയ്തതിന്റെ പേരില്‍ ഓണറേറിയവും ഇൻസെന്റീവും നല്‍കാത്തത് സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് സമരസമിതി പ്രതികരിച്ചു.

സെക്രട്ടറിയേറ്റ് പടിക്കല്‍ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി ആശമാർ സമരമുഖത്താണ്. രണ്ടാംഘട്ട ചർച്ചയ്ക്ക് ശേഷം സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു അറിയിപ്പും ഉണ്ടായില്ലെന്ന് സമരക്കാർ പറഞ്ഞു.

പലയിടങ്ങളിലും ഫെബ്രുവരി മാസത്തെ ഓണറേറിയവും ഇൻസെന്റീവ് നല്‍കാത്തത് സർക്കാരിന്റെ പ്രതികാര നടപടിയാണെന്നും ആശമാർ പറഞ്ഞു. സമരത്തില്‍ പങ്കെടുത്തവരെ തിരഞ്ഞുപിടിച്ച്‌ സർക്കാർ ദ്രോഹിക്കുന്നു. എന്തൊക്കെ സംഭവിച്ചാലും ആവശ്യങ്ങള്‍ നേടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ല എന്നുള്ള നിലപാടില്‍ തന്നെയാണ് ആശമാർ. നിരാഹാര സമരം ഇന്ന് 10-ാം നാളാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here