കൊല്ലം: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ ഡിഗ്രി, പി ജി പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണർ പി ജി, ടി ടി സി, ബിഎഡ്, ഐ റ്റി ഐ, ഡിപ്ലോമ, പാരാമെഡിക്കൽ കോഴ്സുകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയവർക്ക് ധനസഹായവും സർട്ടിഫിക്കറ്റുകളും നൽകി. ഡയറക്ടർ ബോർഡ് മെമ്പർ ശശാങ്കൻ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലയിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ 32 പേർക്ക് 1,75000/ രൂപയും ചടങ്ങിൽ വിതരണം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ജീ. സുരേഷ് കുമാർ അധ്യക്ഷനായി. യൂണിയൻ നേതാക്കളായ ഡി തങ്കപ്പൻ, പി.ശിവാനന്ദൻ, കെ എസ് നസിയ, വയല ശശിധരൻ പിള്ള, ബിജു ലക്ഷ്മികാന്തൻ, ഷാരോൺ റ്റെഡ്, ബിന്ദു മോൾ എന്നിവർ പ്രസംഗിച്ചു.