2025 മാർച്ച് 29 ശനി
BREAKING NEWS
മ്യാൻമറിലും ബാങ്കോക്കിലുമുണ്ടായ ഭൂചലനത്തിൽ 150 ലേറെ മരണം,700 ൽപ്പരം പേർക്ക് പരിക്ക്
ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം തുടരുന്നു. സഹായഹസ്തവുമായി കൂടുതൽ രാജ്യങ്ങൾ
നേപ്പാൾ കാലാപത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവം: പ്രധാനമന്ത്രി അടിയന്തിര യോഗം വിളിച്ചു.

കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിൻ്റെ കൊലപാതക കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ്
എറണാകുളം പള്ളിത്താഴം സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ മകനെ വ്യജ ലഹരിക്കേസിൽ കുടുക്കിയ എ എസ് ഐക്കെതിരെ പരാതി നൽകി.

ചാലക്കുടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടിക്കാൻ വനം വകുപ്പിൻ്റെ പരിശോധന തുടരുന്നു.
ചാലക്കുടിയിലെ പുലിയെ മയക്ക് വെടിവെച്ച് പിടികൂടണമെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ വനം മന്ത്രിയോടാവശ്യപ്പെട്ടു.

തിരുവനന്തപുരം വിഴിഞ്ഞത്ത് വാഹന പരിശോധനയ്ക്കിടെ പോലീസുദ്യോഗസ്ഥനെ വാഹനമിടിച്ച് കടന്ന് കളഞ്ഞ പ്രതിയ്ക്കായി തിരച്ചിൽ തുടങ്ങി.
ജസ്റ്റീസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ നോട്ടുകെട്ടുകൾ തീ വെന്ത് കാണപ്പെട്ട സംഭവത്തിൽ ഫയർഫോഴ്സിൽ നിന്ന് സുപ്രധാന വിവരങ്ങൾ കിട്ടിയതായി ദില്ലി പോലീസ്.

കേരളീയം
ആശാവര്‍ക്കര്‍മാ
രുടെ ഓണറേറിയത്തിനായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് നല്‍കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്റാവു ജാദവ്. ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും മന്ത്രി അറിയിച്ചു.

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരോട് സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സമരസമിതി. സമരത്തിന്റെ അമ്പതാം ദിവസമായ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിക്കുമെന്നും സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.
മാസപ്പടി കേസില്‍ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതെന്ന ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ മാത്യു കുഴല്‍നാടന് സാധിച്ചില്ലെന്ന് ഹൈക്കോടതി.
അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് മാത്യു കുഴല്‍നാടന്‍. ഉത്തരവിന്റെ പൂര്‍ണ്ണരൂപം കിട്ടിയതിനുശേഷം സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

സംസ്ഥാനത്ത് പ്രീപ്രൈമറി വിദ്യാഭ്യാസം 2 വര്‍ഷത്തിനു പകരം ഇനി 3 വര്‍ഷം. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 2026 മുതല്‍ 6 വയസ്സാക്കുന്നതിന് ഒപ്പമായിരിക്കും ഈ മാറ്റം.
ചെറിയ പെരുന്നാള്‍ ദിനം നിര്‍ബന്ധിത പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള റീജിയന്‍ ചീഫ് കമ്മിഷണര്‍. 29,30,31 ദിവസങ്ങളില്‍ നിര്‍ബന്ധമായും ഓഫീസില്‍ എത്തണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ചെറിയ പെരുന്നാള്‍ ദിനം നിര്‍ബന്ധിത പ്രവൃത്തി ദിനമാക്കിയ നടപടി ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വിരുദ്ധമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി.

എംപുരാന്‍ വിവാദത്തില്‍ പ്രതികരണത്തിന് ഇല്ലെന്നും സിനിമയെ സിനിമയായി കാണണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെ ചൊല്ലി ബിജെപി യോഗത്തില്‍ ചര്‍ച്ച നടന്നെന്ന വാര്‍ത്ത നിഷേധിച്ച് ബിജെപി. ബിജെപി കോര്‍യോഗം എമ്പുരാന്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. സിനിമയുടെ പ്രമോഷനോ സിനിമ ആര് കാണണം എന്നുള്ള കാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യുന്നത് ബിജെപിയുടെ രീതിയല്ല.
കോട്ടയം ഗവണ്‍മെന്റ് നഴ്സിങ്ങ് കോളേജില്‍ നടന്ന റാഗിങ്ങ് കൊടുംക്രൂരതയെന്ന് കുറ്റപത്രം. കേസിലെ അഞ്ച് പ്രതികളും ചേര്‍ന്ന് ഇരകളാക്കപ്പെട്ട വിദ്യാത്ഥികളെ നാല് മാസത്തിലധികം തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

മയക്ക് മരുന്ന് കുത്തിവച്ചതിലൂടെ പത്ത് പേര്‍ക്ക് എച്ച്ഐവി പടര്‍ന്ന മലപ്പുറം വളാഞ്ചേരിയില്‍ ആരോഗ്യ വകുപ്പ് രക്തപരിശോധന നാളെ തുടങ്ങും. ആദ്യഘട്ടത്തില്‍ അതിഥി തൊഴിലാളികളുടെ രക്തമാണ് പരിശോധിക്കുക.
ദേശീയം
സാമൂഹിക മാധ്യമങ്ങളില്‍ കവിത പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഘഡിക്കെതിരെ ഗുജറാത്ത് പൊലീസ് എടുത്ത കേസ് കടുത്ത വിമര്‍ശനത്തോടെ റദ്ദാക്കി സുപ്രീംകോടതി. ആവിഷ്‌ക്കാരസ്വാതന്ത്യവും പൗരന്മാരുടെ അവകാശങ്ങളും ചവിട്ടി മെതിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

ഭാര്യയും മകളുമടക്കം കുടുംബത്തിലെ നാലു പേരെ കര്‍ണാടകത്തില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വയനാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി അത്തിമല സ്വദേശി ഗിരീഷിനെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക പൊന്നംപേട്ട സ്വദേശിയായ ഭാര്യ നാഗി (34), മകള്‍ കാവേരി (അഞ്ച്), ഭാര്യാ പിതാവ് കരിയന്‍ (70), ഭാര്യയുടെ അമ്മ ഗൗരി (65) എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്.
സൈബര്‍ തട്ടിപ്പുകാരുടെ ഡിജിറ്റല്‍ അറസ്റ്റ് ഭയന്ന് വയോധിക ദമ്പതിമാര്‍ ജീവനൊടുക്കി. ബെലഗാവിയിലെ ഖാനാപൂര്‍ താലൂക്കിലുള്ള ബീഡി ഗ്രാമത്തിലാണ് സംഭവം. ഡീഗോ സന്താന്‍ നസ്രേത്ത്(82), ഭാര്യ ഫ്‌ളാവിയ(79) എന്നിവരാണ് ജീവനൊടുക്കിയത്.

ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമ ബത്ത കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. 53% ല്‍ നിന്ന് 55 ശതമാനമായാണ് ഡിഎ വര്‍ധിപ്പിച്ചത്. 48.66 ലക്ഷം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, 66.55 ലക്ഷം വരുന്ന കേന്ദ്ര സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും വര്‍ധനവിന്റെ ഗുണം ലഭിച്ചു. 2025 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് 2 ശതമാനം ഡിഎ വര്‍ധന നടപ്പാക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രചണ്ഡ് ലഘു യുദ്ധ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള ഇടപാടിന് അംഗീകാരം. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ നിന്ന് കരസേനയ്ക്കും വ്യോമസേനയ്ക്കുമായി 156 പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള ഇടപാടിനാണ് അംഗീകാരം.

അന്തർദേശീയം
മ്യാന്‍മാറിലും അയല്‍രാജ്യമായ തായ്‌ലന്‍ഡിലും അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തില്‍ നൂറ്റമ്പതിലധികം പേര്‍ മരിച്ചു. കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മ്യാന്‍മാറിലും തായ്‌ലന്‍ഡിലുമുണ്ടായ ഭൂചലനത്തില്‍ രാജ്യങ്ങള്‍ക്ക് സഹായവും പിന്തുണവും വാദ്ഗാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബംഗ്ലാദേശും ചൈനയും ഒന്‍പത് സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചതായി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസിന്റെ മാധ്യമ വിഭാഗം. ആരോഗ്യം, കായികം, സാംസ്‌കാരികം, സഹകരണം തുടങ്ങി ഒന്‍പത് മേഖലകളിലെ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പു വച്ചത്.

കായികം
ഐപിഎല്ലില്‍ ചെന്നൈ കിംഗ്സിനെതിരെ 50 റണ്‍സിന്റെ ആധികാരിക ജയവുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചാലഞ്ചേഴ്സ് 7 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു.
ചെന്നൈയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സില്‍ അവസാനിച്ചു. ചെന്നൈക്കായി എട്ടാമനായി ക്രീസിലിറങ്ങിയ ധോണി രണ്ട് സിക്സും മൂന്ന് ഫോറും പറത്തി 15 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്നു.