തിരുവനന്തപുരം . പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, എല്ലാവർഷവും കുട്ടികൾക്കായി നടത്തുന്ന സമ്മർ സ്കൂൾ ഏപ്രിൽ മാസം 22-ാം തീയതി മുതൽ ലൈബ്രറിയിൽ ആരംഭിക്കുന്നു. ഇതിലേക്കുള്ള അപേക്ഷ ഫോമുകൾ ഏപ്രിൽ 2 മുതൽ വിതരണം ചെയ്യുന്നു.
പ്രവേശനം 6-10 ക്ലാസ്സുകളിൽ പഠിക്കുന്ന (2025- 2026 വർഷത്തിൽ) ലൈബ്രറി അംഗങ്ങളുടെ കുട്ടികൾക്ക്. അപേക്ഷ ഫോം വിതരണം 2025 ഏപ്രിൽ 02 മുതൽ. പ്രവേശന ഫീസ് 300 രൂപ മാത്രം. സ്കൂൾ ഐഡി, രണ്ടു ഫോട്ടോ എന്നിവയുമായി വന്നാൽ പ്രവേശനം
സംവാദം, ക്ലാസ്, മത്സരങ്ങൾ, കലാ പരിപാടികൾ എന്നിവ നടക്കും. സമയം രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ
. ഭക്ഷണം കൊണ്ട് വരണം. കുട്ടികളെ രക്ഷിതാക്കൾ സ്വന്തം ഉത്തരവാദിത്വത്തിൽ കൊണ്ട് വരികയും തിരിച്ചു കൊണ്ട് പോകുകയും ചെയ്യേണ്ടതാണെന്ന് ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയൻ ചെയർപേഴ്സൺ സമ്മർ സ്കൂൾ 2025 സുജ പിഎച്ച് അറിയിച്ചു. ഫോൺ : 9895322895