ചാലക്കുടി. നഗരത്തിൽ ഇറങ്ങിയ പുലിയെ മയക്കുവെടിവച്ചു പിടികൂടണമെന്ന് എംഎൽഎ സനീഷ് കുമാർ ജോസഫ്. ഇന്നലെ കാടുകുറ്റി കുറുവക്കടവിൽ വീട്ടുമുറ്റത്ത് എത്തിയ പുലി വളർത്തു നായയെ കടിച്ചു. പുലിക്കായി വനംവകുപ്പിന്റെ തിരച്ചിൽ ഊർജ്ജിതം. അതിനിടെ ഇടുക്കി വണ്ടിപ്പെരിയാറിലും വീണ്ടും പുലിയിറങ്ങി.
ചാലക്കുടിയുടെ വിവിധ മേഖലകളിൽ പുലിയിറങ്ങിയിട്ട് രണ്ടാഴ്ചയിലേകുന്നു. അതിനിടയിലാണ് ഇന്നലെ രാത്രി
കുറുവക്കടവ് സ്വദേശി ജനാർദ്ദന മേനോന്റെ വീട്ടിലെ വളർത്തുനായയെയാണ് പുലി കടിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ ജനലിലൂടെ ടോർച്ച് തെളിയിച്ച് നോക്കിയപ്പോൾ പുലി നായയെ കടിച്ചുപിടിച്ചു നിൽക്കുന്നതാണ് കണ്ടത്.
കഴുത്തിലും മുഖത്തും ഗുരുതരമായി പരിക്കേറ്റനായ അവശനിലയിലാണ്.തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. കൂടുതൽ ഉദ്യോഗസ്ഥരെയും ആർ ആർ ടി സംഘത്തെയും എത്തിച്ച പുതിയ കണ്ട മേഖലയിലാകെ പ്രത്യേക ഡ്രൈവായി തിരച്ചിൽ നടത്തണമെന്ന് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്.
അതിനിടെ വണ്ടിപ്പെരിയാർ എസ് ടി നഗർ ഭാഗത്ത് പുലി ഇറങ്ങി. ഒരാഴ്ചക്കിടെ മൂന്നാം തവണ ആണ് പ്രദേശത്ത് പുലിയെ കാണുന്നത്.പുലിയെ പിടികൂടാനാകാതായതോടെ വലിയ ആശങ്കയിലാണ് പ്രദേശവാസികൾ.