ജ്യേഷ്ഠനെകൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് മാതാവിനെ ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു

Advertisement

തൃശ്ശൂർ. ചെറുതുരുത്തിയിൽ മദ്യ ലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ചു. കൊണ്ടയൂർ സ്വദേശി 70 വയസ്സുള്ള ശാന്തയ്ക്ക് ആണ് മർദ്ദനമേറ്റത്. സാരമായി പരിക്കേറ്റ ശാന്തയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വന്തം സഹോദരനെ കൊന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷമായിരുന്നു മകൻ സുരേഷ് അമ്മയെ മർദ്ദിച്ചത്.

ഭാരതപ്പുഴക്ക് സമീപം ഓടിട്ട ചെറിയ വീട്ടിൽ ഇരുവരും മാത്രമാണ് താമസിക്കുന്നത്. മദ്യ ലഹരിയിൽ തർക്കത്തിൽ ഏർപ്പെട്ട സുരേഷ് ശീമക്കൊന്നയുടെ വടി വെട്ടി ഒരു രാത്രി മുഴുവൻ അമ്മയെ ക്രൂരമായി മർദ്ദിച്ചു. വീട്ടിൽനിന്ന് അമ്മയുടെ നിലവിളി ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. രാവിലെ ഗ്യാസ് സിലിൻഡർ ഇറക്കാൻ എത്തിയ തൊഴിലാളികളാണ് രക്തം വാർന്ന് അവശനിലയിൽ കിടക്കുന്ന ശാന്തയെ കണ്ടെത്തിയത്. ഉടൻ നാട്ടുകാർ ചേർന്ന് ശാന്തയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വിവരമറിഞ്ഞ പോലീസ് എത്തി സുരേഷിനെ കസ്റ്റഡിയിലെടുത്തു. 2023 മദ്യപിച്ച് എത്തിയശേഷം അമ്മയെ നോക്കുന്നതിന് ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്വന്തം ജേഷ്ഠൻ സുബ്രഹ്മണ്യനെ സുരേഷ് മർദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. ക്രൂരമായ മർദ്ദനത്തെ തുടർന്ന് അവശനിലയിലായി സുബ്രഹ്മണ്യൻ ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സുരേഷ് അമ്മയെ മർദ്ദിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here