അഞ്ചൽ. വിസതട്ടിപ്പ് കേസ് പ്രതിയെ സാഹസികമായി കീഴ്പെടുത്തി പോലീസ്. മൂവാറ്റുപഴ സ്വദേശി അനിൽ കുമാറിനെയാണ് പേരൂർക്കട പോലീസും ഏരൂർ പോലീസും ചേർന്ന് നെട്ടയത്തു നിന്ന് പിടികൂടിയത്
വിദേശത്തേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനം എറണാകുളം കേന്ദ്രമായി പ്രവർത്തിപ്പിച്ചുവരികയായിരുന്നു അനിൽകുമാർ. ജോലി വാഗ്ദാനം ചെയ്ത തട്ടിപ്പ് നടത്തിയ ശേഷം പലയിടങ്ങളിലായി മാറിമാറി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ന്യൂസിലെൻഡിൽ ജോലി വാഗ്ദാനം ചെയ്ത് പേരൂർക്കട സ്വദേശിയിൽ നിന്നും 10 ലക്ഷം രൂപാ തട്ടിയ ശേഷമാണ് അഞ്ചൽ നെട്ടയത്തെത്തി വാടകയ്ക്ക് താമസിച്ചു വന്നത്. പേരൂർക്കട സ്വദേശിയുടെ പരാതിയിൽ പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് പിൻഭാഗത്ത് കൂടി രക്ഷപ്പെടാൻ ശ്രമിച്ചത്. വീടിന്റെ ടെറസ്സിൽ ഷെയ്ഡിനു താഴെ ഒളിച്ചിരുന്ന ഇയാളെ പേരൂർക്കട പോലീസ്, ഏരൂർ പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ സാഹസികമായി പിടികൂടുകയായിരുന്നു.വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് അനിലിന്റെ പേരിൽ, വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.