തിരുവനന്തപുരം മൃഗശാലയുടെ പ്രവര്‍ത്തനം കുറ്റകരം, ശിക്ഷാര്‍ഹം’; അന്ത്യശാസനം നല്‍കി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

Advertisement

തിരുവനന്തപുരം: ജനവാസ മേഖലയിലേക്ക് മലിനജലം ഒഴുക്കിയ തിരുവനന്തപുരം മൃഗശാലയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അന്ത്യശാസനം.

മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് നിർദേശിച്ചുകൊണ്ട് നോട്ടീസ് നല്‍കി. മൃഗശാലയുടെ പ്രവർത്തനം കുറ്റകരവും ശിക്ഷാർഹവുമെന്നാണ് നോട്ടീസില്‍ പരാമർശിക്കുന്നത്. ഇത് സംബനധിച്ച് വാർത്തകൾ പുറത്ത് വന്നതിൻ്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയത്. ചട്ടവിരുദ്ധമായാണ് മൃഗശാല പ്രവർത്തിക്കുന്നതെന്നും നോട്ടീസില്‍ പറയുന്നു. മലിനജലം ആമയിഴഞ്ചാനിലേക്ക് ഒഴുക്കുന്നുവെന്ന വിവരമാണ് പുറത്ത് വന്നത്.

മൃഗശാലയിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രവർത്തനരഹിതമായിട്ട് ആറു വർഷമായി. വിഷയത്തില്‍ നേരത്തെ കോർപ്പറേഷൻ മൃഗശാലയ്ക്ക് പിഴ ചുമത്തിയിരുന്നു. അരലക്ഷം രൂപയാണ് മൃഗശാലയ്ക്ക് പിഴ ചുമത്തിയത്. പ്രതിദിനം ഒന്നര ലക്ഷം ലിറ്റർ മലിനജലമാണ് ആമയിഴഞ്ചാനിലേക്ക് ഒഴുക്കിയത് എന്നുള്ള ‍ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത് വന്നു. ഈ വിവരങ്ങള്‍ സാധൂകരിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠന റിപ്പോർട്ടും പുറത്തായിരുന്നു. ഇതിലൂടെ 2014-ല്‍ സ്ഥാപിച്ച ജല ശുദ്ധീകരണ പ്ലാന്റ് പണിമുടക്കിയിട്ട് നാല് വർഷം പിന്നിടുകയാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠന റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here