തിരുവനന്തപുരം ചിറയിൻകീഴ് അഴൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

തിരുവനന്തപുരം: ചിറയിൻകീഴ് അഴൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റിട്ടയർമെൻ്റ് ആകാനിരിക്കെയാണ് സംഭവം. അഴൂരിലെ കുടുംബവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം, മരണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പുറത്തുവരുന്നുണ്ട്. റാഫിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം. പൊലിസ് സൊസൈറ്റിയിൽ നിന്നും എടുത്ത വായ്പ തിരിച്ചടച്ചിരുന്നില്ല. ഇതിൽ ജാമ്യക്കാരിൽ നിന്നും പണം തിരികെ പിടിക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേ​ഹം കുടുംബത്തിന് വിട്ടുനൽകും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here