തലശ്ശേരിയിൽ പൊലീസുകാരൻ വന്ദേഭാരത് തട്ടി മരിച്ചു; പൊലീസ് സ്ഥലത്തെത്തി, മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Advertisement

കണ്ണൂർ: തലശ്ശേരിയിൽ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ സിപിഒ മുഹമ്മദ്‌ ആണ് മരിച്ചത്. കണ്ണവം സ്വദേശിയാണ് മരിച്ച മുഹമ്മദ്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം സംഭവിച്ചത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here