തിരുവനന്തപുരം : ചിറയിന്‍കീഴില്‍ എസ്‌ഐയെ കുടുംബവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
എആര്‍ ക്യാംപിലെ എസ്‌ഐ റാഫി (56) ആണ് മരിച്ചത്.
ഇന്ന് (ശനിയാഴ്ച) രാവിലെ അഴൂരിലെ ഒഴിഞ്ഞുകിടക്കുന്ന കുടുംബവീട്ടിലാണ് റാഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാർച്ച് 31ന് (തിങ്കളാഴ്ച) സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കുകയായിരുന്നു റാഫി. ഭാര്യയും രണ്ടു മക്കളുമുണ്ട്.
തൈക്കാട് മേട്ടുക്കടയിലാണ് റാഫിയും കുടുംബവും താമസിക്കുന്നത്. ഇന്നലെ വൈകിട്ട് അഴൂരിലെ കുടുംബവീട്ടില്‍ പോയിവരാമെന്നു പറഞ്ഞാണ് റാഫി പോയത്.
ഇന്നു പുലര്‍ച്ചെ അയല്‍വാസികളാണ് റാഫിയുടെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
റാഫിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് വിവരം. പൊലീസ് സൊസൈറ്റിയിൽനിന്ന് എടുത്ത വായ്പ തിരിച്ചടച്ചിരുന്നില്ല. ഇതിൽ ജാമ്യക്കാരിൽനിന്നു പണം തിരികെ പിടിക്കാനുള്ള നടപടി ആരംഭിച്ചിരുന്നെന്നും പറയപ്പെടുന്നു.