കോഴിക്കോട്. നാദാപുരത്ത് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾ മാറാട്ടം.പ്ലസ് വൺ വിദ്യാർഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ.
നാദാപുരം കടമേരി RAC ഹയർ സെക്കൻ്ററി സ്കൂളിലാണ് സംഭവം.പ്ലസ് വൺ ഇമ്പ്രൂവ്മെൻ്റ് പരീക്ഷയിലാണ് ആൾമാറാട്ടം നടന്നത്. പരീക്ഷ എഴുതേണ്ട പ്ലസ് വൺ വിദ്യാർഥിക്ക് പകരം എത്തിയത് ബിരുദ വിദ്യാർത്ഥി. പരീക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകൻ സംശയം തോന്നി ഹാൾടിക്കറ്റ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ബിരുദ വിദ്യാർത്ഥിയായ മുഹമ്മദ് ഇസ്മായിൽ, ഹാൾടിക്കറ്റിൽ ക്രമക്കേട് നടത്തി പരീക്ഷ എഴുതുകയായിരുന്നു. പ്രിൻസിപ്പൽ വിവരമറിയിച്ചതിനെത്തുടർന്ന് നാദാപുരം പോലീസ് എത്തി മുഹമ്മദ് ഇസ്മയിലിനെ കസ്റ്റഡിയിലെടുത്തു. ആൾമാറാട്ടത്തിന് കേസെടുത്ത ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.