മലപ്പുറം. പാണക്കാട് എത്തി ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി എംപി.പാണക്കാട് സാദിക് അലി തങ്ങളുടെ വസതിയിൽ ആയിരുന്നു ഇഫ്താർ വിരുന്ന് ഒരുക്കിയത്
.പാണക്കാട് തങ്ങന്മാരും പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കളും ചേർന്ന് പ്രിയങ്കയെ സ്വീകരിച്ചു.മലയാളത്തിൽ പെരുന്നാൾ ആശംസ കൂടി നേർന്ന ശേഷമാണ് അവർ മടങ്ങിയത്.കോൺഗ്രസിലെ തമ്മിലടിയിലും മുന്നണിയിൽ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്നതടക്കമുള്ള മുസ്ലീം ലീഗിന്റെ അതൃപ്തിക്കിടെയാണ് പ്രിയങ്കയുടെ പാണക്കാട് സന്ദർശനം.മുസ്ലീം ലീഗിന്റെ വയനാട് പുനരധിവാസ പ്രവർത്തനത്തെ പ്രിയങ്ക പ്രശംസിച്ചു എന്ന് പാണക്കാട് സാദിഖ് അലി തങ്ങൾ പറഞ്ഞു