കൊല്ലം.വേനൽക്കാലത്തെ തിരക്ക് പരിഗണിച്ച് 06555/56 ബാംഗ്ലൂർ – തിരുവനന്തപുരം നോർത്ത് – ബാംഗ്ലൂർ AC സമ്മർ സ്പെഷ്യൽ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു. നേരത്തെ റെയിൽവേ മന്ത്രിയെ സന്ദർശിച്ച് വേനൽക്കാലത്ത് കേരളത്തിലേക്കും കേരളത്തിൽ നിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപി നിവേദനം നൽകിയിരുന്നു.
മാവേലിക്കര ലോകസഭ മണ്ഡലത്തിൽ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.