ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ

Advertisement

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ. ഒമാനിൽ നാളെ പെരുന്നാൾ ആഘോഷിക്കും. പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ഗൾഫിലെങ്ങും നടക്കുന്നത്.
..

സൌദിയിൽ ഇന്നലെ ശവ്വാൽ മാസപ്പിറ കണ്ടതോടെ ഇന്ന് ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സൌദി സുപ്രീം കോടതിയാണ് പ്രഖ്യാപിച്ചത്. ഇതോടെ ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളും ഇന്ന് ചെറിയ പെരുന്നാളായി പ്രഖ്യാപിച്ചു. ഒമാനിൽ ഇന്നലെ മാസപ്പിറ കാണാത്തതിനാൽ ഇന്ന് റമദാൻ 30 പൂർത്തിയാക്കും. നാളെയാണ് ഒമാനിൽ ചെറിയ പെരുന്നാൾ. പെരുന്നാൾ നമസ്കാരത്തിനായി സൌദിയിലും മറ്റു ഗൾഫ് രാജ്യങ്ങളിലുമുള്ള പള്ളികളും ഈദ് ഗാഹുകളും ഒരുങ്ങി. സൌദിയിൽ മാത്രം നാലായിരത്തോളം ഈദ് ഗാഹുകൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം സ്ഥലങ്ങളിലാണ് പെരുന്നാൾ നമസ്കാരം നടക്കുന്നത്. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കും. ഇന്നലെ മാസം കണ്ടതോടെ തന്നെ വിശ്വാസികൾ തക്ബീർ ധ്വനികൾ മുഴക്കി പെരുന്നാളിനെ സ്വാഗതം ചെയ്തു. ഫിതർ സക്കാത്തിന്റെ ഭാഗമായി അരിയും മറ്റു ധാന്യങ്ങളും പാവപ്പെട്ടവർക്ക് വിതരണം ചെയ്തു. മൈലാഞ്ചിയിട്ടും മധുരം വിതരണം ചെയ്തും ആശംസകൾ കൈമാറിയും മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളും ആഘോഷത്തിന് തുടക്കമിട്ടു. സൌദിയുടെ വിവിധ ഭാഗങ്ങളിൽ വെടിക്കെട്ടും കലാ പരിപാടികളും ഉൾപ്പെടെ ആഘോഷ പരിപാടികൾ നടക്കുന്നുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here