2025 മാർച്ച് 30 ഞായർ
BREAKING NEWS
മ്യാൻമർ ഭൂചലനം മരണസംഖ്യ 1644 ആയി ഉയർന്നു
ഇന്ത്യയിൽ നിന്ന് രണ്ട് വിമാനങ്ങൾകൂടി മ്യാൻമറിൽ
ഇന്ത്യയിൽ നിന്ന് 118 അംഗ മെഡിക്കൽ സംഘം മ്യാൻമറിലെത്തി
ആലുവയിൽ 47 ഗ്രാം എംഡി എം യു മാ യി യുവാവ് അറസ്റ്റിൽ

കൊച്ചിയിൽ വൻ ലഹരി വേട്ട. പുതുക്കലവെട്ടത്ത് വീട് വാടകയ്ക്കെടുത്ത് ലഹരി വ്യാപാരം ചെയ്തയാൾ അറസ്റ്റിൽ
സമ്പൂര്‍ണമായി മാലിന്യമുക്തമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം ഇന്ന് സംസ്ഥാനമെങ്ങും നടക്കും

കേരളീയം
ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി മാര്‍ച്ച് 28ന് സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2128 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 117 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 128 പേരാണ് അറസ്റ്റിലായത്.
വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ എംപിമാര്‍ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന ആവശ്യവുമായി കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ.

വയനാട്ടിലെ മുണ്ടക്കെ – ചൂരല്‍മല ദുരിത ബാധിതര്‍ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മോഹന്‍ലാല്‍-പൃഥ്വിരാ
ജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ എമ്പുരാന് നിര്‍മ്മാതാക്കളുടെ കട്ട്. 17 രംഗങ്ങള്‍ ഒഴിവാക്കിയും ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്തും സെന്‍സര്‍ ചെയ്ത ചിത്രം ബുധനാഴ്ച്ചയോടെ തിയേറ്ററുകളില്‍ എത്തും.

കേരളത്തെ അപകീര്‍ത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എംപുരാന് എന്തിനെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഗുജറാത്ത് കലാപവും ഗോധ്ര സംഭവവും ഒക്കെ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണ്.
പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രിയും എംപിയുമായ നടന്‍ സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ്. തൃശൂര്‍ പൂരം വെടിക്കെട്ടിന് എങ്ങനെ അനുമതി ലഭിക്കുമെന്ന് എംപി വ്യക്തമാക്കണമെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ കുറ്റപത്രത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം. നവീന്‍ ബാബുവിന്റെ സഹോദരനും നവീന്‍ ബാബുവിന്റെ ഭാര്യയും വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികരണം അറിയിച്ചത്.

തിരുവനന്തപുരത്തെ സമരത്തില്‍ പങ്കെടുത്ത ആശാ വര്‍ക്കര്‍മാര്‍ക്ക് തടഞ്ഞു വച്ച ഓണറേറിയം കിട്ടിത്തുടങ്ങി. ആലപ്പുഴയിലെ ആശമാര്‍ക്കാണ് 7000 രൂപ ലഭിച്ചത്. വിവിധ പിഎച്ച്എസ്സിയിലെ ആശവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം അവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചു.
സംസ്ഥാനത്തെ വേനല്‍ ചൂട് ഉയരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗ സാധ്യത മുന്നില്‍ക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകള്‍ ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

സര്‍ക്കാരിന്റെ പിടുപ്പുകേടും അമിത രാഷ്ട്രീയവത്ക്കരണവും ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള സര്‍വകലാശാലയില്‍ എം.ബി.എ ഉത്തരക്കലാസ് നഷ്ടമായി വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായ സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ 6000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍.

തൃശൂര്‍ നഗരത്തിലെ 139 പഴയ കെട്ടിടങ്ങള്‍ പൊളിക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്തു. കെട്ടിടങ്ങള്‍ പൊളിക്കാന്‍ കോര്‍പറേഷന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ദേശീയം
ഏപ്രില്‍ 6 ന് ആഘോഷിക്കുന്ന രാമനവമിക്ക് മുന്നോടിയായി ഇന്ന് മുതല്‍ സംസ്ഥാനത്തെ ആരാധനാലയങ്ങളുടെ 500 മീറ്ററിനുള്ളിലുള്ള മാംസ വില്‍പ്പന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. കൂടാതെ എല്ലാ അനധികൃത അറവുശാലകളും അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

സ്വജനപക്ഷപാതം, കാര്യനിര്‍വ്വഹണത്തിലെ പിടിപ്പുകേട് എന്നിവയിലൂടെ ബി.ജെ.പി. സര്‍ക്കാര്‍ ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് കോണ്‍ഗ്രസ്.
അന്തർദേശീയം
രാജവാഴ്ച പുനഃസ്ഥാപിക്കാന്‍ കാഠ്മണ്ഡുവില്‍ പ്രതിഷേധ മാര്‍ച്ച്. മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായുടെ അനുയായികള്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനിടെ വ്യാപകമായ ആക്രമണം. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മ്യാന്‍മാറിലും തായ്ലാന്‍ഡിലും കനത്തനാശം വിതച്ച ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 1,644 ആയി ഉയര്‍ന്നതായും 3,408 പേര്‍ക്ക് പരിക്കേറ്റതായും സൈനിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയപെരുന്നാള്‍. ഒമാനില്‍ തിങ്കളാഴ്ചയായിരിക്കും പെരുന്നാള്‍. മാസപ്പിറവി കണ്ടതായി യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ അറിയിച്ചു. ഒമാനില്‍ മാസപ്പിറവി കാണാത്ത പശ്ചാതലത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിക്കും.

കായികം
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗളൂരു എഫ്‌സി സെമി ഫൈനലില്‍. സെമിയില്‍ എഫ്‌സി ഗോവയുമായാണ് ബെംഗളൂരുവിന് ഏറ്റുമുട്ടേണ്ടത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിനെ 36 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിനെ 41 പന്തില്‍ 63 റണ്‍സെടുത്ത സായ് സുദര്‍ശന്റെ ഇന്നിംഗ്സിന്റെ മികവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു.