തിരുവനന്തപുരം: കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി ) വട്ടിയൂർകാവ് അസംബ്ലിയുടെ നേതൃത്വത്തിൽ ക്രൈസ്തവ ജാഗ്രത എന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2.30 ന് കവടിയാർ സാൽവേഷൻ ആർമി ഹെഡ്ക്വോർട്ടേഴ്സിലെ പ്രീയാ ഹാളിൽ നടക്കും. സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം പൊളിമെറ്റ്ല ഉദ്ഘാടനം ചെയ്യും.കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ് പ്രഭാഷണം നടത്തും. ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ നാൾവഴികൾ, ന്യൂനപക്ഷ സ്ക്കോളർഷിപ്പ്, വഖഫ് നിയമം, മുനമ്പം ആരുടേത്, ദളിത് ക്രൈസ്തവ അവകാശ ലംഘനം തുടങ്ങിയ വിഷയങ്ങളിലാണ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നതെന്ന് അസംബ്ളി പ്രസിഡൻ്റ് ഫാ.സാം കാഞ്ഞിക്കൽ കോർ എപ്പിസ്ക്കോപ്പാ, സെക്രട്ടറി അശ്വിൻ ഇ.ഹാംലെറ്റ്, ട്രഷറർ റ്റി.ജെ മാത്യു മാരാമൺ എന്നിവർ അറിയിച്ചു.