പാലക്കാട്: നായയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ കുളത്തില്‍ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശി മുങ്ങിമരിച്ചു.
ചിറ്റൂർ വണ്ടിത്താവളത്താണ് സംഭവം. വണ്ടിത്താവളം വടതോട് സ്വദേശിനി നബീസയാണ് മരിച്ചത്.
ആടിനെ മേയ്ക്കാൻ വണ്ടിത്താവളം വടതോട് കുളത്തിനടുത്തെത്തിയതായിരുന്നു നബീസയും പേരക്കുട്ടി ഷിഫാനെയും. ആടിനെ മേയ്ക്കുന്നതിനിടെ ഷിഫാനയെ തെരുവുനായ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
ഓടി മാറാൻ ശ്രമിക്കുന്നതിനിടെ കുട്ടി സമീപത്തെ കുളത്തില്‍ വീഴുകയായിരുന്നു. കുളത്തില്‍ നിന്നും പേരക്കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് നബീസ മുങ്ങി മരിച്ചത്. ഷിഫാനയെ പിന്നീട് പഞ്ചായത്തംഗമായ ശോഭനാ ദാസ് രക്ഷപ്പെടുത്തുകയായിരുന്നു. പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുള്ള നബീസയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.