തിരുവനന്തപുരം. ആറ്റിങ്ങലിൽ ഇരുചക്രവാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. ആറ്റിങ്ങൽ പൊയ്കമുക്ക് ടോൾമുക്കിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. പുലർച്ചെ 3.30 ന് ഉണ്ടായ അപകടത്തിൽ 30 വയസ്സുകാരനായ വിവേകാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ആകാശിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൻ്റെ നിയന്ത്രണം വിട്ടാണ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്.