ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ ഇ എം എസ് ഗ്രന്ഥശാല ആൻ്റ് വായനശാല ഏർപ്പെടുത്തിയ രണ്ടാമത് പി.മാധവൻ പിള്ള സ്മാരക ഹിന്ദി അധ്യാപക അവാർഡിനും സാഹിത്യ പുരസ്കാരത്തിനും അപേക്ഷകൾ ക്ഷണിച്ചു.ഹിന്ദി അധ്യാപകനും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൻ്റെ സഹയാത്രികനുമായ പി.മാധവൻ പിള്ളയുടെ പേരിൽ സംസ്ഥാനത്തെ ഹൈസ്കൂൾ തലം വരെയുള്ള മികച്ച ഹിന്ദി അധ്യാപകർക്കാണ് അവാർഡ് നൽകുന്നത് ‘ഒപ്പം 2024-ൽ പ്രസിദ്ധീകരിക്കപെട്ട മികച്ച സാഹിത്യകൃതിക്ക് പി.മാധവൻ പിള്ള സ്മാരക സാഹിത്യ പുരസ്കാരവും നൽകും.ഹിന്ദി അധ്യാപക പുരസ്കാരത്തിന് പതിനായിരം രൂപയും ശില്പവും സാഹിത്യ പുരസ്കാരത്തിന് ശില്പവും പ്രശസ്തിപത്രവും നൽകും.പ്രശസ്തർ അടങ്ങുന്ന ജൂറിയായിരിക്കും അവാർഡ് നിർണ്ണയിക്കുന്നത്
അക്കാദമിക് രംഗത്തെ മികവ്, പഠിപ്പിക്കുന്ന സ്കൂളിലും പൊതു ഇടത്തിലും നൽകിയ സാമൂഹിക-സാംസ്കാരിക സംഭാവനകൾ, ക്രിയാത്മകമായ ഇടപെടലുകൾ എന്നിവ മുൻനിർത്തിയാണ് അധ്യാപക പുരസ്കാരം നൽകുന്നത്.തിരഞ്ഞെടുക്കപ്പെട്ട വായനക്കാരിൽ നിന്നും എഴുത്തുകാരിൽ നിന്നും അഭിപ്രായങ്ങൾ സ്വാംശീകരിച്ചാണ് സാഹിത്യ പുരസ്ക്കാരം നിർണ്ണയിക്കുന്നത്. ഹിന്ദി അധ്യാപക പുരസ്കാരത്തിനുള്ള അപേക്ഷകൾ 75 10775971,9947784 231,97455656 18, എന്നീ വാട്ട്സ് അപ്പ് നമ്പറുകളിലോ സെക്രട്ടറി, ഇ.എം.എസ് ഗ്രന്ഥശാല ആൻറ് വായനശാല, പള്ളിശ്ശേരിക്കൽ പി.ഒ. ശാസ്താംകോട്ട – 6905 21 എന്ന വിലാസത്തിലോ ഏപ്രിൽ 20നകം അയയ്ക്കണം” പുരസ്കാരങ്ങൾ മെയ് 3 ന് വൈകിട്ട് ഗ്രന്ഥശാലാ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത കവിയും നോവലിസ്റ്റുമായ സോമൻ കടലൂർ സമ്മാനിക്കുമെന്ന് ഇ എം എസ് ഗ്രന്ഥശാല ആൻ്റ് വായനശാല പ്രസിഡൻ്റ് അജയകുമാർ ‘വി, സെക്രട്ടറി യാസീം എന്നിവർ അറിയിച്ചു.