ഭർതൃ വീട്ടിൽ വെച്ച് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

Advertisement

മലപ്പുറം.ഭർതൃവീട്ടിൽ വെച്ച് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അധികാരത്തൊടി സ്വദേശി അൻവറിനെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശിനിയായ റെജില കഴിഞ്ഞദിവസം മലപ്പുറം അധികാര തൊടിയിലുള്ള ഭർത്താവിൻറെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പെരുന്നാളിന് ഡ്രസ്സ് എടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അൻവറിന്റെ ക്രൂരമായ മർദ്ദനവും പീഡനവും റജ്ലയ്ക്ക് നേരിട്ട് തായും ആന്തരിക അവയവങ്ങൾക്ക് മാരകമായി പരിക്കേറ്റതായും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. കൊലപാതക ശ്രമം ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

Advertisement